ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലൂ​ടെ ക​ക്കൂ​സ് മാ​ലി​ന്യം: പൊ​റു​തി​മു​ട്ടി ജ​ന​ം
Sunday, December 5, 2021 11:00 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ടു​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി .
നെ​ടു​വ​ത്തൂ​ർ പി​ണ​റ്റി​ൻ​മൂ​ട് വേ​ലം​കോ​ണം ഭാ​ഗ​ത്തെ വീ​ടു​ക​ൾ​ക്കു മു​ന്നി​ലൂ​ടെ​യും റോ​ഡി​ലൂ​ടെ​യും ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​കു​ന്ന​താ​യാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി . ഒ​രു മാ​സ​മാ​യി മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് . പി​ണ​റ്റി​ൻ​മൂ​ട്, നീ​ലേ​ശ്വ​രം വാ​ർ​ഡു​ക​ളി​ലെ നാ​ട​ല്ലൂ​ർ - മു​ക്കോ​ണി​മു​ക്ക് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന പാ​ല​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ​പി​ള്ള, ശി​ല്പാ​ല​യ​ത്തി​ൽ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു കൂ​ടി​യാ​ണ് അ​യ​ൽ വീ​ട്ടി​ൽ നി​ന്നും​വ​രു​ന്നു​വെ​ന്നു ക​രു​തു​ന്ന മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത് .
കു​ട്ടി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യ​വ​രും താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്കാ​ണ് ഈ ​ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. ദു​ർ​ഗ​ന്ധ​വും ക്ഷു​ദ്ര​ജീ​വി​ക​ളും മൂ​ലം ആ​ഹാ​രം പോ​ലും ക​ഴി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു വാ​ർ​ഡ് മെ​മ്പ​ർ​മാ​രെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ​ക്കും ആ​രോ​ഗ്യ വ​കു​പ്പി​നും പ​രാ​തി​ക​ൾ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.