അ​റി​വി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രി
Sunday, December 5, 2021 11:00 PM IST
കൊ​ട്ടാ​ര​ക്ക​ര : അ​റി​വി​ലും അ​റി​ഞ്ഞ​ത് പ​ങ്കു​വ​ക്കു​ന്ന​തും അ​ത്ഭു​ത സൃ​ഷ്ടി​ക്കു​ക​യാ​ണ് സ്കൂ​ളി​ന്‍റെ പ​ടി ക​ണ്ടി​ട്ടി​ല്ലാ​ത്ത മൂ​ന്നു വ​യ​സു​കാ​രി. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി ജാ​ന​കി നാ​യ​രാ​ണ് ഈ ​അ​റി​വി​ന്‍റെ മാ​ലാ​ഖ കു​ട്ടി.
ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ഒ​ന്ന് മു​ത​ൽ പ​ത്തു വ​രെ പ​റ​യു​ന്ന​തി​നും ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ​ദ്യ​ങ്ങ​ൾ ചൊ​ല്ലു​ന്ന​തി​നും ഈ ​കൊ​ച്ചു മി​ടു​ക്കി​ക്ക് ഒ​രു പ്ര​യാ​സ​വും ഇ​ല്ല. ​ദി​ക്കു​ക​ൾ,
ദി​വ​സ​ങ്ങ​ൾ, മാ​സ​ങ്ങ​ൾ, ദേ​ശീ​യ ചി​ഹ്ന​ങ്ങ​ൾ, സ​പ്ത​നി​റ​ങ്ങ​ൾ തു​ട​ങ്ങി എ​ന്തും അ​നാ​യാ​സം പ​റ​യാ​ൻ ജാ​ന​കി​ക്ക് ക​ഴി​യും. ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​സി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.
കൊ​ട്ടാ​ര​ക്ക​ര കെ ​ഐ പി ​ക്വാ​ട്ടേ​ഴ്‌​സി​ൽ താ​മ​സി​ക്കു​ന്ന കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ര​ൻ ഹ​രി​കൃ​ഷ്ണ​ന്‍റേ​യും അ​ശ്വ​തി​യു​ടെ​യും മ​ക​ളാ​ണ് ഈ ​പ്ര​തി​ഭ.
കു​ട്ടി​യു​ടേ​ത് സ്വ​യ സി​ദ്ധ​മാ​യ ക​ഴി​വാ​ണെ​ന്നും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ച്ഛ​ന​മ്മ​മാ​ർ പ​റ​ഞ്ഞു.