വിവിധ പദ്ധതികളുമായി വനിതാ-ശിശു സൗഹൃദം
Sunday, December 5, 2021 11:00 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ വ​നി​താ-​ശി​ശു​വി​ക​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് സ്ത്രീ​പ​ക്ഷ-​കൗ​മാ​ര സൗ​ഹൃ​ദ പ​ദ്ധ​തി​ക​ള്‍. ഗ​ര്‍​ഭി​ണി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, ര​ണ്ടു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ആം​ഗ​ൻ​വാ​ടി വ​ഴി ഭ​ക്ഷ്യ മി​ശ്രി​തം, ഗു​ളി​ക​ക​ള്‍, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യ്ക്കാ​യി ആ​ദ്യ​കി​ര​ണം. അ​നു​പൂ​ര​ക പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യി​ലൂ​ടെ ആ​റു മാ​സം മു​ത​ല്‍ ആ​റു വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍, ഗു​രു​ത​ര​മാ​യി തൂ​ക്ക കു​റ​വു​ള്ള കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് പോ​ഷ​കാ​ഹാ​രം ആം​ഗ​ൻ​വാ​ടി വ​ഴി ന​ല്‍​കു​ന്നു.
കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, ആ​റ് വ​യ​സ് വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ പോ​ഷ​ക വൈ​ക​ല്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​മ്പു​ഷ്ട കേ​ര​ളം. അ​ഭ​യ കി​ര​ണം വ​ഴി സ്വ​ന്ത​മാ​യി വീ​ടോ സ്ഥി​ര വ​രു​മാ​ന​മോ ഇ​ല്ലാ​ത്ത വി​ധ​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ബ​ന്ധു​വി​ന് (മ​ക്ക​ള്‍ ഒ​ഴി​കെ) 1000 രൂ​പ പ്ര​തി​മാ​സ സ​ഹാ​യം.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ദു​രി​ത​ബാ​ധി​ത​രാ​യ സ്ത്രീ​ക​ള്‍​ക്ക് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യം അ​തി​ജീ​വി​ക​യി​ലൂ​ടെ. പ​ട​വു​ക​ള്‍ വ​ഴി വി​ധ​വ​ക​ളു​ടെ പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്‌​സി​ന് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം. വി​ധ​വ​ക​ള്‍, നി​യ​മ​പ​ര​മാ​യി ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​വ​ര്‍ എ​ന്നി​വ​രു​ടെ പു​ന​ര്‍ വി​വാ​ഹ​ത്തി​ന് 25000 രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന മം​ഗ​ല്യ.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ധ​വ​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ തു​ട​ങ്ങാ​ന്‍ സ​ഹാ​യ​ഹ​സ്തം വ​ഴി 30000 രൂ​പ. ആ​ശ്വാ​സ നി​ധി​യി​ലൂ​ടെ ലൈം​ഗി​ക അ​തി​ക്ര​മം, ഗാ​ര്‍​ഹി​ക പീ​ഡ​നം, ആ​സി​ഡ് ആ​ക്ര​മ​ണം, പൊ​ള്ള​ല്‍ തു​ട​ങ്ങി​യ അ​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം.
കൗ​ണ്‍​സ​ലിം​ഗ്, നി​യ​മ-​പോ​ലി​സ് സ​ഹാ​യം എ​ന്നി​വ സൗ​ജ​ന്യ​മാ​യി 48 മ​ണി​ക്കൂ​ര്‍ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കു​ന്ന കാ​തോ​ര്‍​ത്ത്. ശൈ​ശ​വ വി​വാ​ഹം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്കു​ള്ള പാ​രി​തോ​ഷി​ക​മാ​യി 2500 രൂ​പ ന​ല്‍​കു​ന്ന​ത് പൊ​ന്‍​വാ​ക്കി​ലൂ​ടെ. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍​ക്ക് വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കാം. ഫോ​ണ്‍ - 9188969202.