ഓ​ൾ ഇ​ന്ത്യാ മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് മീ​റ്റ്: വി​ജ​യി​ക​ൾ​ക്ക് വ​ര​വേ​ല്പ് ന​ൽ​കി
Sunday, December 5, 2021 11:00 PM IST
കൊ​ട്ടി​യം:​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ 10,000 മീ​റ്റ​ർ, 5000മീ​റ്റ​ർ,ഓ​ട്ടം, ന​ട​ത്ത മ​ത്സ​ര​ങ്ങ​ളി​ലും,10000, 5000 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ളി​ലും സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ര​വേ​ല്പ് ന​ൽ​കി.

താ​ര​ങ്ങ​ളാ​യ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​യ മ​യ്യ​നാ​ട് ഷീ​ബ, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ നാ​സി​മു​ദ്ദീ​ൻ, ക​ല്ലു​വാ​തു​ക്ക​ൽ ഗി​രീ​ഷ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്

റൈ​സിം​ഗ് കൊ​ട്ടി​യം ഭാ​ര​വാ​ഹി​ക​ളും, പ​ള്ളി​മു​ക്ക് ലോ​ഡി​ംഗ് യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വ​ര​വേ​ൽ​പ്പ് സ്വീ​ക​ര​ണം​ന​ൽ​കി. സാ​ധാ​ര​ണ​മാ​യ ജീ​വി​തം ന​യി​ച്ചു വ​ന്നെ​ങ്കി​ലും ക​ഠി​ന​മാ​യ പ​രി​ശീ​ല​നം ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണ് വാ​ര​ണാ​സി​യി​ൽ ന​ട​ന്ന മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് കാ​യി​ക​താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.

റൈ​സിം​ഗ് കൊ​ട്ടി​യം ഭാ​ര​വാ​ഹി​ക​ളാ​യ സ​മീ​ർ റോ​യ​ൽ, ഷി​ബു റാ​വു​ത്ത​ർ, സു​ഭാ​ഷ്, പൂ​ജ ഗ്രൂ​പ്പ്‌ അ​ക്ബ​ർ, പ​ള്ളി​മു​ക്ക് ലോ​ഡി​ംഗ് യൂ​ണി​യ​ൻ ഐഎ​ൻടി​യുസി ​ക​ൺ​വീ​ന​ർ നൗ​ഷാ​ദ്, അ​ഡി​ഷ​ണ​ൽ ക​ൺ​വീ​ന​ർ നാ​ദ​ർ​ഷ, അ​ബ്ദു​ള്ള, ഷാ​ജി, സു​നി, ഹാ​ഷിം, സി​ഐടി ​യുസി ​ക​ൺ​വീ​ന​ർ ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം ന​ട​ന്ന​ത്. തു​ട​ർ​ന്ന് നൂ​റോ​ളം ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ള്ളി​മു​ക്കി​ലേ​ക്ക് കാ​യി​ക​താ​ര​ങ്ങ​ളെ കൊ​ണ്ട് പോ​യി.