സി​പി​എ​മ്മും ആ​ർ​എ​സ്എ​സും അ​ക്ര​മ​രാ​ഷ്ട്രീ​യം വെ​ടി​യ​ണം: ബി​ന്ദു കൃ​ഷ്ണ
Sunday, December 5, 2021 11:00 PM IST
കൊ​ല്ലം: സി​പി​എ​മ്മും ആ​ർ​എ​സ്എ​സും അ​ക്ര​മ​രാ​ഷ്ട്രീ​യം വെ​ടി​യ​ണ​മെ​ന്ന് എ​ഐ​സി​സി അം​ഗം ബി​ന്ദു കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ത് കൊ​ടി​പി​ടി​ച്ചാ​ലും അ​വ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊല്ലം വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ യു​ണൈ​റ്റ​ഡ് വ​ർ​ഗീ​യ​ത​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
തി​രു​മു​ല്ല​വാ​രം ഗാ​ന്ധി ക​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ൽ പ​ന്ത​ളം ജാ​ഥ ക്യാ​പ്റ്റ​ൻ ഹ​ർ​ഷാ​ദ് മു​തി​ര​പ​റ​മ്പി​ലി​ന്‌ പ​താ​ക കൈ​മാ​റി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ത് മോ​ഹ​ൻ, കൗ​ശി​ക് എം ​ദാ​സ്, ഒ.​ബി.​രാ​ജേ​ഷ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ശി​വ​പ്ര​സാ​ദ്, കു​രീ​പ്പു​ഴ യ​ഹി​യ, ബി​ച്ചു കൊ​ല്ലം, സാ​ജി​ർ, അ​നീ​ഷ് വേ​ണു, സി​ദ്ധി​ഖ് കു​ളം​ബി, ഷം​നാ​ദ് കു​രീ​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.