ക​യ​ര്‍ വ്യ​വ​സാ​യ സം​ഘം ഉ​ദ്ഘാ​ട​നം
Sunday, December 5, 2021 11:00 PM IST
ച​വ​റ : മു​കു​ന്ദ​പു​രം 314-ാം ന​മ്പ​ര്‍ ക​യ​ര്‍ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ രാ​വി​ലെ 8.30- ന് ​ന​ട​ക്കും.​ മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഡോ.​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ബാ​സ് അ​റി​യി​ച്ചു.​
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ന​വി​ക​രി​ച്ച കെ​ട്ടി​ടം1720000-​രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.​ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ത്തി​ലെ അ​ന്ത​രി​ച്ച മു​ന്‍ പ്ര​സി​ഡ​ന്‍റുു​മാ​രു​ടെ ഛായ ​ചി​ത്രം ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.​ക​യ​ര്‍ വി​ക​സ​ന ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​വി​നോ​ദ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും