വി​വാ​ഹ പൂ​ര്‍​വ കൗ​ണ്‍​സി​ലി​ങ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം: വനിതാകമ്മീഷൻ
Sunday, December 5, 2021 10:58 PM IST
കൊ​ല്ലം: വി​വാ​ഹ പൂ​ര്‍​വ കൗ​ണ്‍​സി​ലി​ങ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ലാ​ണ് പ​രാ​മ​ര്‍​ശം.
വി​വാ​ഹം ക​ഴി​ഞ്ഞ് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ത​ന്നെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ഗാ​ര്‍​ഹി​ക​പീ​ഡ​നം നേ​രി​ടു​ന്നു എ​ന്ന പ​രാ​തി​യു​മാ​യി ഒ​ട്ടേ​റെ സ്ത്രീ​ക​ളാ​ണ് വ​നി​താ​ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്ന​ത്.
വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് മു​മ്പ് അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​വാ​ഹ പൂ​ര്‍​വ കൗ​ണ്‍​സി​ലി​ങ്ങി​ല്‍ വ​ധൂ​വ​ര​ന്മാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.
വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളും നി​ര​ന്ത​രം എ​ത്തു​ന്നു.
വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ മ​ക്ക​ള്‍ വി​മു​ഖ​ത കാ​ട്ടു​ന്ന​തി​ല്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.