ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം; പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന
Sunday, December 5, 2021 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര: ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച നടത്തിയ പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന. കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് ക​ല്ലൂ​ർ​കാ​വ് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്.​ മൂ​ന്ന് വ​ഞ്ചി​പ്പെ​ട്ടി​ക​ൾ കു​ത്തി​തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു.
ശ്രീ​ക്കോ​വി​ലിന്‍റെ പൂ​ട്ട് പൊ​ളി​ക്കു​ക​യും ശ്രീ​ക്കോ​വി​ലി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ട് കാ​ണി​ക്ക വ​ഞ്ചി​ക​ളി​ലെ പ​ണം അ​പ​ഹ​രി​ക്കു​ക​യു​മു​ണ്ടാ​യി. നാ​ഗ​രാ​ജാ​പ്ര​തി​ഷ്ഠയ്ക്ക് സ​മീ​പം സ്ഥാ​പി​ച്ച വ​ഞ്ചി​പ്പെ​ട്ടി​യും കു​ത്തി​തു​റ​ന്നും മോ​ഷ​ണം ന​ട​ത്തി. രാ​ത്രി​യി​ൽ ന​ട​ന്ന മോ​ഷ​ണം പു​ല​ർ​ച്ചെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.​ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.​ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.​ ഡോ​ഗ് സ്ക്വാ​ഡും ഫോ​റെ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.