ച​ര​ക്ക് ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു
Sunday, December 5, 2021 10:58 PM IST
ആ​ര്യ​ങ്കാ​വ് : ച​ര​ക്ക് ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ആ​ര്യ​ങ്കാ​വ് ഇ​ട​പ്പാ​ള​യ​ത്താ​ണ് ച​ര​ക്കു​ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​മി​ഴ​്നാ​ട്ടി​ല്‍ നി​ന്നും സി​മ​ന്‍റുമാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ശേ​ഷം മ​ര​ത്തി​ല്‍ ഇ​ടി​ച്ചു നി​ന്ന​ത്. ഡ്രൈ​വ​ര്‍ ഇ​ട​പ്പാ​ള​യം സ്വ​ദേ​ശി ന​ന്ദു​വെ​ന്ന​യാ​ളെ പ​രി​ക്കു​ക​ളോ​ടെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ലോ​റി ഡ്രൈ​വ​ര്‍ ക്യാ​ബി​നും ചെ​യി​സും ര​ണ്ടാ​യി മാ​റി. അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ലോ​റി മ​റ്റു​വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നു എ​ത്ത​വേ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം പാ​ത​യി​ല്‍ ഭാ​ഗീ​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.