എ​സ്​എ​ൻഡിപി യോ​ഗം ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടത്തി
Sunday, December 5, 2021 10:58 PM IST
കൊ​ല്ലം: എ​സ്എ​ൻ കോ​ളേ​ജ് ജൂ​ബി​ലി ആ​ഘോ​ഷ ഫ​ണ്ട് ക​വ​ർ​ന്ന കേ​സി​ൽ കോ​ട​തി വി​ചാ​ര​ണ നേ​രി​ടു​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സ​മു​ദാ​യ​ത്തി​ന് തീ​രാ ക​ള​ങ്ക​മാ​ണെ​ന്ന് എ​സ്എ​ൻഡിപി യോ​ഗം ട്ര​സ്റ്റ് സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ് ഡി.​രാ​ജ്കു​മാ​ർ ഉ​ണ്ണി ആരോപി​ച്ചു.
25 വ​ർ​ഷ​മാ​യി ശ്രീനാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന ന​ടേ​ശ​ൻ മൈ​ക്രോ ഫി​നാ​ൻ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​ണ്. സാ​മു​ദാ​യി​ക സം​വ​ര​ണ വി​ഷ​യ​ത്തി​ൽ പോ​ലും പി​ന്നോ​ക്ക ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണ് കോ​ട​തി​യി​ൽ വ​രെ ന​ടേ​ശ​ൻ സ്വീ​ക​രി​ച്ച​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നേതൃത്വ ര​ജ​ത ജൂ​ബി​ലി ദ ി​ന​ത്തി​ൽ യോ​ഗം സം​ര​ക്ഷ​ണ സ​മി​തി എ​സ്​എ​ൻഡിപി യോ​ഗം ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്കു​മാ​ർ ഉ​ണ്ണി. തുടർന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ കോ​ല​വും പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. ഡോ. ​ആ​ർ. മ​ണി​യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സ​ന്തോ​ഷ്കു​മാ​ർ. ആ​ർ. അ​ജ​ന്ത കു​മാ​ർ , ക​ട​കം​പ​ള്ളി മ​നോ​ജ് , പാ​ട്രാ രാ​ഘ​വ​ൻ , ശ്രീ​പാ​ദം ശ്രീ​കു​മാ​ർ , പി.​സു​രേ​ന്ദ്ര​ബാ​ബു, പ്രൊ​ഫ. പി.​എ​ൻ. അ​നി​രു​ദ്ധ​ൻ, തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.