ആ​ശാ വ​ര്‍​ക്കേ​ഴ്സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, December 5, 2021 10:58 PM IST
കൊ​ല്ലം: ആ​രോ​ഗ്യ​മേ​ഖ​ല ഭ​ദ്ര​മാ​കു​ന്ന​ത് അ​വ​ശ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ നൊ​മ്പ​രം കൂ​ടി അ​റി​യു​മ്പോ​ഴാ​ണെ​ന്നും ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന​ത് ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ​രം​ഗ​ത്ത് വ​ലി​യ സം​ഭാ​വ​ന​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി കാ​ണ​ണം. ആ​ശാ​വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന​സ​മ്മേ​ള​നം കൊ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മു​ല്ല​ക്ക​ര.

കോ​വി​ഡ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ല്‍ ത​ള​ച്ചി​ട്ട​പ്പോ​ള്‍ ആ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റ​വും കു​റ​ഞ്ഞ ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന​വ​രാ​ണ് എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രെ സ്ഥി​രം​ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക, 21000 രൂ​പ വേ​ത​നം ന​ല്കു​ക, ഇ​എ​സ്ഐ-​പി​എ​ഫ് അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഡെ​പ്യൂ​ട്ടി​ സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി​യും മ​ന്ത്രി​യു​മാ​യ ജെ ​ചി​ഞ്ചു​റാ​ണി, എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ ​ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്‍ പ്ര​സാ​ദ്, കെ ​മ​ല്ലി​ക, ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​ബാ​ബു, സി​പി​ഐ ജി​ല്ലാ അ​സി.​സെ​ക്ര​ട്ട​റി ജി ​ലാ​ലു, നേ​താ​ക്ക​ളാ​യ ചെ​ങ്ങ​റ സു​രേ​ന്ദ്ര​ന്‍, ആ​ര്‍ വി​ജ​യ​കു​മാ​ര്‍, ബി ​മോ​ഹ​ന്‍​ദാ​സ്, സി ​ജി ഗോ​പു​കൃ​ഷ്ണ​ന്‍, പി ​ആ​ര്‍ രാ​ജീ​വ്, ശോ​ഭാ​ജോ​സ​ഫ്, ഹ​ണി​ബെ​ഞ്ച​മി​ന്‍, എ​സ് ഗി​രി​ജ, എം ​എ​സ് സു​ഗൈ​ത​ബീ​വി, എം ​ര​ജി​താം​ബി​ക, ഷീ​ജാ​ബി​നു എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: രാ​ജി ചെ​റി​യാ​ന്‍ (പ്ര​സി​ഡ​ന്‍റ്), ജ​യാ രാ​ജേ​ന്ദ്ര​ന്‍ (ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി), അ​ജി സ​ജി​ലാ​ല്‍, സ​തി പ​മ്പാ​വാ​സ​ന്‍, ല​ത (വൈ​സ്‌‌​പ്ര​സി​ഡ​ന്‍റുമാ​ര്‍), അ​ന​ന്ത​റാ​ണി, ബി​ന്ദു, ഷീ​ജാ​ബി​നു (സെ​ക്ര​ട്ട​റി​മാ​ര്‍), ല​ളി​ത ശ​ശീ​ന്ദ്ര​ന്‍ (ട്ര​ഷ​റ​ര്‍).