യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ട് ഒ​ളി​വി​ൽ പോ​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ
Saturday, December 4, 2021 11:11 PM IST
കൊല്ലം: യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ട് ഒ​ളി​വി​ൽ പോ​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കി​ളി​കൊ​ല്ലൂ​ർ ക​ല്ലും​ത്താ​ഴം എം.​എ​സ് ന​ഗ​ർ - 65 മു​തി​ര​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (21) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ജി​ല്ല വി​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 22ന് ​നെ​ടു​ന്പ​ന പു​ല​മ​ണ്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യാ​യി​രു​ന്ന സ​ജീ​വ​നെ​യാ​ണ് ഇ​യാ​ളും സം​ഘ​വും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്ത സ​ജീ​വി​നെ ഇ​യാ​ൾ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി വ​ച്ച് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജീ​വി​നെ കു​ണ്ട റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​റ്റൊ​രാ​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ഇ​വ​ർ സ​ജീ​വി​നെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ർ ഒ​ളി​വി​ൽ പോ​യെ​ങ്കി​ലും സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട ഒ​രാ​ളെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കാ​യം​കു​ള​ത്ത് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടെന്ന് ​സി​റ്റി പോ​ലീ​സ് മേ​ധാ​വി റ്റി. നാ​രാ​യ​ണ​​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​യം​കു​ള​ത്ത് നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​വി​ടെ ഇ​യാ​ൾ വ്യ​ക്തി വി​വ​ര​ങ്ങ​ൾ മ​റ​ച്ച് വ​ച്ച് ജോ​ലി ചെ​യ്ത് ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള​ള ഇ​യാ​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ത്തി​നും വ​ർ​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​വ​ർ​ച്ച കേ​സി​ലും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രു​ന്ന​യാ​ളാ​ണ്. പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​യാ​ൾ കാ​യം​കു​ള​ത്തേ​ക്ക് മാ​റി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്.

ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​കു​മാ​ർ യൂ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ജീ​വ്, എ​എ​സ്​ഐമാ​രാ​യ സ​തീ​ഷ്കു​മാ​ർ, ന​ജീ​ബ് സിപിഒമാ​രാ​യ അ​ത്തീ​ഫ്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.