ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ 9 മു​ത​ൽ
Saturday, December 4, 2021 11:11 PM IST
കൊ​ട്ടാ​ര​ക്ക​ര : സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ഒ​ന്പ​തു മു​ത​ൽ 11 വ​രെ ഓ​ൺ​ലൈ​നി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ 8.30 വ​രെ സൂം ​പ്ലാ​റ്റ്ഫോ​മി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ. പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ബി​ഷ​പ് ഡോ.​ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് ഡോ. ​എം കെ ​കോ​ശി, ബ്ര​ദ​ർ. റ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും.

ഡ​യോ​സി​സി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ൾ ഗാ​ന ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഡ​യോ​സി​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​കെ.​എ​സ് ജെ​യിം​സ്, ഭാ​ര​വാ​ഹി​ക​ളാ​യ ജി.​ശാ​മു​വേ​ൽ കു​ട്ടി, കെ.​പി. ഫി​ലി​പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.