ഫോ​ൺ എ​ടു​ക്കാ​തി​രു​ന്നാ​ൽ ക​ർ​ശ​ന​ ന​ട​പ​ടി​യെ​ന്ന് ഇ​ഡി
Saturday, December 4, 2021 11:11 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ൺ എ​ടു​ക്കാ​തി​രി​ക്കു​ക​യും വി​ളി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ദ​ക്ഷി​ണ മേ​ഖ​ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ്. യൂ​ണി​റ്റ് അ​ധി​കൃ​ത​രും ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​കും.

യാ​ത്ര​ക്കാ​ർ വി​ളി​ക്കു​മ്പോ​ൾ ഫോ​ൺ എ​ടു​ക്കാ​റി​ല്ലെ​ന്നും, എ​ടു​ത്താ​ൽ ത​ന്നെ​വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​റി​ല്ലെ​ന്നും, മാ​ന്യ​മാ​യ പെ​രു​മാ​റ്റം ല​ഭി​ക്കാ​റി​ല്ലെ​ന്നും വ്യാ​പ​ക​മാ​യി പ​രാ​തി​ക​ൾ കി​ട്ടു​ന്നു​ണ്ട്. ഇ​ത് കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ത് പേ​രി​നും വി​ശ്വാ​സ്യ​ത​യ്ക്കും മ​ങ്ങ​ൽ ഏ​ല്പി​ക്കു​ന്നു.
യാ​ത്ര​ക്കാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള സാ​ഹ​ച​ര്യം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണം.

ഡി​പ്പോ​ക​ളി​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ലാ​ണ് ഫോ​ൺ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​ർ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ വി​ളി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളി​ലെ ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റും. ഇ​തി​നെ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ അ​ത് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​റി​ല്ലെ​ന്നും ഇ​ഡി ചു​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​നി മു​ത​ൽ ഫോ​ൺ ത​ക​രാ​ർ ഉ​ട​ൻ ത​ന്നെ ബി​എ​സ്എ​ൻ​എ​ല്ലി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ചു​മ​ത​ല​യു​ള്ള ഉ​ദ്യാ​ഗ​സ്ഥ​ൻ ഈ ​വി​വ​രം ചീ​ഫ് ഓ​ഫീ​സി​ലെ ക​ൺ​ട്രോ​ൾ സെ​ല്ലി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.