നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് പണം തട്ടിയ ജൂ​വ​ല​റി ഉ​ട​മ കീ​ഴ​ട​ങ്ങി
Saturday, December 4, 2021 11:11 PM IST
പു​ന​ലൂ​ർ: നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തു മു​ങ്ങി​യ പു​ന​ലൂ​രി​ലെ ജൂ​വ​ല​റി ഉ​ട​മ കീ​ഴ​ട​ങ്ങി. പു​ന​ലൂ​രി​ലെ പ​വി​ത്രം ജൂ​വ​ല​റി ഉ​ട​മ സാ​മു​വേ​ൽ എ​ന്ന സാ​ബു​വാ​ണ് ക്രൈം​ബ്രാ​ഞ്ച് മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്.​ കൊ​ല്ലം റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.​അ​ശോ​ക് കു​മാ​ർ മു​മ്പാ​കെ​യാ​ണ് ജൂ​വ​ല​റി ഉ​ട​മ കീ​ഴ​ട​ങ്ങി​യ​ത്.​പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​യി​ന്മേ​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​ന​ലൂ​രി​ലെ ജൂ​വ​ല​റി ഉ​ട​മ കീ​ഴ​ട​ങ്ങി​യ​ത്.​

പു​ന​ലൂ​ർ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ പ്ര​തി​യെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്ക് വ്യാ​പാ​രി ന​ൽ​കാ​നു​ള്ള​ത്. പ​ണം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു കേ​സു​ക​ളാ​ണു​ള്ള​ത്.ര​ണ്ടാ​ഴ്ച മു​മ്പ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പു​ന​ലൂ​രി​ലെ​ത്തി ഭ​ര​ണി​ക്കാ​വി​ലു​ള്ള സാ​ബു​വി​ന്‍റെ വീ​ട്, പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലെ ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.