ദേ​ശീ​യ​പാ​ത വി​ക​സ​നം; കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​തു​ട​ങ്ങി
Thursday, December 2, 2021 11:16 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ദേ​ശീ​യ​പാ​ത 66 ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി. ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യ ഓ​ച്ചി​റ​യി​ൽ നി​ന്നാ​ണ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ഓ​ച്ചി​റ റീ​ജ​ൻ​സി ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ദേ​ശീ​യ​പാ​ത സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡി ​രാ​ധാ​കൃ​ഷ്ണ​ൻ, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ കെ ​ഷീ​ല, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സ​ജീ​വ് കു​മാ​ര​ൻ നാ​യ​ർ, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ലെ​യ്സ​ൺ ഓ​ഫീ​സ​ർ എം ​കെ റ​ഹ്മാ​ൻ, നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി​യാ​യ വി​ശ്വ​സ​മു​ദ്ര ക​മ്പ​നി പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രൊ​ജ​ക്ട് ഹെ​ഡ് രാ​മ​യ്യ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.

തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി തു​ട​രും. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഏ​റ്റെ​ടു​ത്ത് ക​രാ​ർ ക​മ്പ​നി​ക്ക് കൈ​മാ​റി​യ സ്ഥ​ല​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.