പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല: വ​നി​താ ക​മ്മീ​ഷ​ന്‍
Thursday, December 2, 2021 11:16 PM IST
കൊല്ലം: പോ​ലീ​സ് എ​ഫ്ഐആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പ​രാ​തി​ക​ള്‍ ജി​ല്ലാ​ത​ല അ​ദാ​ല​ത്തു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍.
ആ​ശ്രാ​മം അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലാ​ണ് പ​രാ​മ​ര്‍​ശം. ഇ​ത് നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​ത്ത​രം പ​രാ​തി​ക​ളി​ല്‍ ക​മ്മീ​ഷ​ന്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല.
പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​പ്പെ​ട്ട് എ​ഫ് ഐ​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്‍​ലാ​ന്‍റ് നാ​വി​ഗേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രി ന​ല്‍​കി​യ പ​രാ​തി​യു​മാ​യി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രാ​മ​ര്‍​ശം.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ പ​ര​സ്യ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​കാ​തെ സ്ത്രീ​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹൊ​റി​സോ​ണ്‍ ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​നന്‍റ് സ​ര്‍​വീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ 10 വ​നി​ത​ക​ള്‍ ന​ല്‍​കി​യ പ​രാ​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍. പ​രാ​തി​യി​ല്‍ ക​മ്മീ​ഷന്‍റെ പോ​ലീ​സ് വി​ങ്ങി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
100 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു. 15 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. ഒ​രു പ​രാ​തി റി​പ്പോ​ര്‍​ട്ട് തേ​ടു​ന്ന​തി​നും 84 എ​ണ്ണം അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്കും മാ​റ്റി.
ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ല്‍, എം. ​എ​സ്. താ​ര, ഇ. ​എം. രാ​ധ, എ​സ്. ഐ. ​അ​നി​ത റാ​ണി, കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ സം​ഗീ​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് ഇ​ന്നും തു​ട​രും.