തോ​ട്ടി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍
Thursday, December 2, 2021 11:16 PM IST
അ​ഞ്ച​ല്‍: പ​ട്ടി​കജാ​തി കോ​ള​നി​യ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ കു​ളി​യ്ക്കാ​നും തു​ണി അ​ല​ക്കു​ന്ന​തി​നു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ല സ​മൃ​ദ്ധ​മാ​യ തോ​ട്ടി​ല്‍ മാ​ലി​ന്യം ത​ള്ളി സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍.
അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ളം മൂ​ര്‍​ത്തി​ക്കാ​വ് തോ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ കി​ട​പ്പ് രോ​ഗി​ക​ളു​ടെ മ​ല​മൂ​ത്ര വി​സ​ര്‍​ജ്യം ഉ​ള്‍​പ്പ​ടെ അ​ട​ങ്ങി​യ മാ​ലി​ന്യം ത​ള്ളി​യ​ത്. ക​ടു​ത്ത വ​ര​ള്‍​ച്ച​യി​ലും ജ​ല​സ​മൃ​ദ്ധ​മാ​യ തോ​ട്ടി​ല്‍ നി​ന്നു​മു​ള്ള വെ​ള്ള​മാ​ണ് സ​മീ​പ​ത്തെ കോ​ള​നി​യി​ല്‍ ഉ​ള്ള​വ​രും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​ട​ക്കം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
കോ​ടാ​നൂ​ര്‍ ആ​ന​ക്കു​ളം പാ​ത​യി​ല്‍ വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണ് ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളി ക​ട​ന്നു ക​ള​ഞ്ഞ​ത്. തോ​ട് ഒ​ഴു​കി​യെ​ത്തു​ന്ന ചാ​ക്കു​ക​ളി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തോ​ടെ വെ​ള്ളം കെ​ട്ടി കി​ട​ന്നു വ​ലി​യ ദു​ര്‍​ഗ​ന്ധ​വും വ​മി​ക്കു​ന്നു​ണ്ട്.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​യോ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും നാ​ട്ടു​കാ​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.