യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Thursday, December 2, 2021 11:16 PM IST
കൊല്ലം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. മു​ഖ​ത്ത​ല കു​റു​മ​ണ്ണ ഇ​ട​യി​ൽ വീ​ട്ടി​ൽ അ​ന​ന്തു കൃ​ഷ്ണ​ൻ (19) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള​ട​ക്ക​മു​ള​ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് പ​ന​യ്ക്കാ​ലം ഗു​രു​മ​ന്ദി​ര​ത്തി​ന​ടു​ത്തു​ള​ള വീ​ട്ടി​ൽ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഷി​വി​ലാ​ലി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ പ​ണി സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി യു​വാ​വി​നെ ക​ന്പി​വ​ടി കൊ​ണ്ട ് അ​ടി​ച്ച് വീ​ഴ്ത്തി ക​ത്താ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ലി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ആ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വെ​ട്ടേ​റ്റ യു​വാ​വ​ട​ക്ക​മു​ള​ള സം​ഘം ക​ണ്ണ​ന​ല്ലൂ​രി​ലെ ട​ർ​ഫ് ഗ്രൗ​ണ്ടിൽ ​വ​ച്ച് ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ അ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വ​ക്കേ​റ്റം ഉ​ണ്ട ാവു​ക​യും വി​ജ​യി​ക​ളെ ആ​ക്ര​മി​കും എ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.
ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത ഷി​വി​ലാ​ലി​നെ ഇ​വ​ർ ആ​ക്ര​മി​ച്ച​ത്.
ആ​ക്ര​മ​ണ​ത്തി​ലു​ൾ​പ്പെ​ട്ട അ​ന​ന്തു കൃ​ഷ്ണ​നെ കു​റു​മ​ണ്ണ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ ജിം​സ്റ്റ​ൽ എം.​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ജി​ത്ത് ബി ​നാ​യ​ർ, ഷി​ഹാ​സ്, ഫി​റോ​സ്ഖാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.