സ​മൂ​ഹ​ത്തി​ൽ ആ​ശ്വാ​സ​കി​ര​ണ​മാ​കാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് മ​നു​ഷ്യ​ജീ​വി​തം സാ​ർ​ഥക​മാ​കു​ന്ന​ത്: ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ക​ത്തോ​ലി​ക്കാ ബാ​വ
Thursday, December 2, 2021 10:46 PM IST
പ​ത്ത​നാ​പു​രം: പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് സ്വ​ര്‍​ഗരാ​ജ്യ​ത്തി​ന്‍റെ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​വാ​ൻ മ​നു​ഷ്യ​ര്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും ക്രി​സ്തു​വി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നും ദു​ർ​ബ​ല​ർ​ക്കും ആ​ലം​ബ​ഹീ​ന​ര്‍​ക്കും വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും ക്രി​സ്തു​ജീ​വി​തം മാ​തൃ​ക​യാ​ക്കി സ​മൂ​ഹം ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ജീ​വ​കാ​രു​ണ്യ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മൂ​ഹ​ത്തി​ല്‍ തി​ന്മ​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഹൃ​ദ​യ​ത്തി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വ വ​റ്റാ​ത്ത അ​നേ​ക​ർ ലോ​ക​ത്തു​ള്ള​തു​കൊ​ണ്ടാ​ണ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല സ​ജീ​വ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഏ​ത് ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും ആ​ശ്വാ​സം പ​ക​രാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗാ​ന്ധി​ഭ​വ​ൻ ശ​രി​യാ​യ ദൈ​വ​രാ​ജ്യ​മാ​ണ്.
വൈ​ദി​ക​രും വി​ശ്വാ​സി​ക​ളു​മെ​ല്ലാം ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൂ​ർ​ണപ​ങ്കാ​ളി​ത്തം ന​ല്‍​ക​ണം. എ​ല്ലാ മ​നു​ഷ്യ​രും സ​മൂ​ഹ​ത്തി​ൽ ആ​ശ്വാ​സ​കി​ര​ണ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. അ​തി​ലൂ​ടെ ജീ​വി​തം സാ​ർ​ഥക​മാ​ക്ക​ണമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​യ​ര്‍ ആ​ന്‍റ് ഷെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍ മ​രോ​ട്ടി​പ്പു​ഴ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, മൈ​ലം​കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് വി​കാ​രി ഫാ.​പി. തോ​മ​സ്, ജോ​ണ്‍ പ​ണി​ക്ക​ര്‍ കോ​ര്‍ എ​പ്പി​സ്‌​ക്കോ​പ്പ, ഫാ. ​ബേ​സി​ല്‍ ജെ. ​പ​ണി​ക്ക​ര്‍, ഫാ. ​ബൈ​ജു ജോ​ണ്‍​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.