എ​ലി​വേ​റ്റ​ഡ് ബ്രി​ഡ്ജി​നെ​തി​രെ തു​ണി മ​തി​ൽ കെ​ട്ടി പ്ര​തി​ഷേ​ധി​ക്കും
Thursday, December 2, 2021 10:46 PM IST
ചാ​ത്ത​ന്നൂ​ർ: ​ദേ​ശീ​യ​പാ​താ വി​ക​സ​നം ന​ട​പ്പാ​ക്കു​മ്പോ​ൾ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ എ​ലി​വേ​റ്റ​ഡ് ബ്രി​ഡ്ജ് സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 5ന് ​ചാ​ത്ത​ന്നൂ​രി​ൽ തു​ണി​മ​തി​ൽ കെ​ട്ടി പ്ര​തി​ഷേ​ധം ന​ട​ത്തും.
ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നെ ര​ണ്ടാ​യി മു​റി​ക്കു​ന്ന​തി​ലൂ​ടെ ചാ​ത്ത​ന്നൂ​രി​ന്‍റെ വ്യാ​വ​സാ​യി​ക മേ​ഖ​ല ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​മാ​ക്കാ​ൻ മാ​ത്ര​മെ ഇ​തു കൊ​ണ്ട് സാ​ധ്യ​മാ​കു.
ത​റ നി​ര​പ്പി​ൽ ആ​റു​വ​രി​പ്പാ​ത നി​ർ​മി​ച്ച് കു​റു​കെ ക​ട​ക്കാ​ൻ അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെന്ന് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എ​ച്ച്. സ​തീ​ശ് ച​ന്ദ്ര​ൻ, കെ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി.​സ​തീ​ശ​ൻ.​ആ​ർ.​ര​ഞ്ജി​ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.