അ​ര​ല​ക്ഷ​ത്തി​ൽ വീണുപോയില്ല; പോ​ലീ​സിനെ ഏൽപ്പിച്ച് മാ​തൃ​കയാ​യി സ​ഹോ​ദ​ര​ങ്ങ​ള്‍
Thursday, December 2, 2021 10:46 PM IST
അ​ഞ്ച​ല്‍ : മ​ല​യോ​ര ഹൈ​വേ​യി​ല്‍ പ​ത്ത​ട​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ ന​ജീം, സാ​ബു എ​ന്നി​വ​ര്‍​ക്ക് അ​ര​ല​ക്ഷ​ത്തോ​ളം തു​ക ക​ള​ഞ്ഞു​കി​ട്ടി​യ​ത്.
പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് തു​ക ല​ഭി​ക്കു​ന്ന​ത്. സ​മീ​പ​ത്തൊ​ക്കെ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ഉ​ട​മ​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ ഇ​രു​വ​രും പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യ അ​ജി​ത്ത്, സ​ന്തോ​ഷ്‌ എ​ന്നി​വ​രെ സ​മീ​പി​ക്കു​ക​യും ഇ​വ​രു​ടെ സാ​നി​ധ്യ​ത്തി​ല്‍ തു​ക ഏ​രൂ​ര്‍ പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ പോ​ലീ​സും തു​ക ല​ഭി​ച്ച​വ​രും ഉ​ട​മ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​വേ പ​ത്ത​ടി സ്വ​ദേ​ശി ഷാ​ജ​റൂ​ൻ ത​ന്‍റെ തു​ക ന​ഷ്ടപെ​ട്ട​താ​യി അ​റി​യി​ച്ചു സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തെ​ളി​വ് സ​ഹി​തം പ​റ​ഞ്ഞ​തോ​ടെ തു​ക ഏ​രൂ​ര്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്ക് കൈ​മാ​റി. ഒ​പ്പം ഇ​ത്ര​യും വ​ലി​യ തു​ക ല​ഭി​ച്ച​ത് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു മാ​തൃ​ക​യാ​യ ന​ജീം സാ​ബു എ​ന്നി​വ​രെ ഏ​രൂ​ര്‍ പോ​ലീ​സ് അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.