അ​നാ​ഥാ​ല​യ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് ക്രൂ​ര മ​ർ​ദനം
Thursday, December 2, 2021 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ വ​യോ​ധി​ക​ക്ക് ക്രൂ​ര മ​ർ​ദനം.​ കാ​യം​കു​ളം സ്വ​ദേ​ശി​നി വാ​സ​ന്തി (70)ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്.​ ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​സ​ന്തി​യെ മ​ർ​ദി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സ്ഥാ​പ​ന മാ​നേ​ജ​ർ നാ​സ​റി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
കൊ​ട്ടാ​ര​ക്ക​ര മൈ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​പ്ന​ക്കൂ​ട് എ​ന്ന അ​നാ​ഥാ​ല​യ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടു​ത്തെ അ​ന്തേ​വാ​സി​യാ​യ വാ​സ​ന്തി മ​ർ​ദനം സ​ഹി​ക്ക​വ​യ്യാ​തെ ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ച്ചു. ​ശ​ബ്ദം കേ​ട്ട പ​രി​സ​ര​വാ​സി​ക​ളാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.​ പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും സ്ഥാ​പ​ന മാ​നേ​ജ​ർ നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​ ഇ​യാ​ൾ മ​ദ്യ​പി​ച്ചെ​ത്തി ത​ന്നെ സ്ഥി​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടെ​ന്ന് വാ​സ​ന്തി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.​ എ​ന്നാ​ൽ മ​ർ​ദന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും സ്വ​പ്ന​ക്കൂ​ടി​ന്‍റെ പ്ര​സി​ഡ​ന്‍റ് ര​മ​ണി പി​ള്ള​യും സെ​ക്ര​ട​റി ഹാ​രീ​സും പ​റ​യു​ന്നു.
തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഒ​രു സം​ഘ​ട​ന​യാ​ണ് സ്വ​പ്ന​ക്കൂ​ടെ​ന്ന പേ​രി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​ത്.​ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് ശാ​ഖ​ക​ളു​ണ്ട്.​ ഇ​തി​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യ പ​ണ​പ്പി​രി​വും ന​ട​ന്നു വ​രു​ന്നു​ണ്ട്. സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി​യു​ള്ള പി​രി​വാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.​
കൂ​ടാ​തെ വ​ലി​യ സം​ഭാ​വ​ന​ക​ളും സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.​ ഇ​വ​ർ ന​ട​ത്തി​വ​രു​ന്ന അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ വ​ള​രെ കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് അ​ന്തേ​വാ​സി​ക​ളാ​യി​ട്ടു​ള്ള​ത്. മൈ​ല​ത്തും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മാ​ണു​ള്ള​ത്. മൈ​ല​ത്തെ സ്വ​പ്ന​ക്കൂ​കൂ​ടി​നെ കു​റി​ച്ച് കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കു പോ​ലു​മി​ല്ല.​ പോ​ലീ​സ് ഈ ​വി​ഷ​യ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.