തെ​ന്മ​ല ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് നടത്തി
Wednesday, December 1, 2021 11:16 PM IST
തെ​ന്മ​ല: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​ജീ​വി ശ​ല്യ​ത്തി​ല്‍ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും, ശാ​സ്താം​കോ​ട്ട​യി​ല്‍ നി​ന്നും പി​ടി​കൂ​ടു​ന്ന കു​ര​ങ്ങു​ക​ളെ തെ​ന്മ​ല ശേ​ന്തു​രു​ണി വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന വ​നം മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ന്മ​ല ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. തെ​ന്മ​ല ഡി​പ്പോ പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ഡി​എ​ഫ്ഒ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ അ​വ​സാ​നി​ച്ചു.
തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി.​ആ​ര്‍ മ​ഹേ​ഷ്‌ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ധാ​ര​ണ ജ​ന​ത​യു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ചെ​യ്യാ​ന്‍ വേ​ണ്ട യാ​തിൊരു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത വ​നം വ​കു​പ്പും സ​ര്‍​ക്കാ​രും വ​നം കൊ​ള്ള​ക്കാ​ര്‍​ക്ക് ഒ​ത്താ​ശ ചെ​യു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് സി ​ആ​ര്‍ മ​ഹേ​ഷ്‌ കു​റ്റ​പ്പെ​ടു​ത്തി.
തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ ​ശ​ശി​ധ​ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി ​വി​ജ​യ​കു​മാ​ര്‍, നേ​താ​ക്ക​ളാ​യ നെ​ല്‍​സ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സ​ഞ്ജു ബു​ഖാ​രി, എ​സ്.​ഇ സ​ഞ്ജ​യ്ഖാ​ന്‍ ഷി​ബു കൈ​മ​ണ്ണി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.