ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, December 1, 2021 11:16 PM IST
കൊ​ല്ലം: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​യ്ഡ്സ് ദി​ന അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കൊ​ട്ടി​യം പോ​ളി ടെ​ക്‌​നി​ക് കോ​ളേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങ് ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ നോ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ് എ​ൻ പോ​ളി​ടെ​ക്‌​നി​ക്‌ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ അ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഴ്സിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ ബി​നോ​യ് ജോ​സ​ഫ് എ​യ്ഡ്സ് ദി​ന അ​വ​ബോ​ധ ക്ലാ​സ് ന​യി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​രു​ൺ കു​മാ​ർ, വോ​ള​ന്‍റി​യ​ർ ലീ​ഡേ​ഴ്‌​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹോ​ളി ക്രോ​സ് ന​ഴ്സിം​ഗ് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്കി​റ്റും, ഫ്ലാ​ഷ് മോ​ബും കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. ഹോ​ളി ക്രോ​സ് ന​ഴ്സിം​ഗ് കോ​ളേ​ജി​ലേ​യും എ​സ് എ​ൻ പോ​ളി​ടെ​ക്‌​നി​ക്‌ കോ​ളേ​ജി​ലേ​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.