പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ
Wednesday, December 1, 2021 11:16 PM IST
കൊ​ല്ലം: പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ ക​ട​ന്ന് പി​ടി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. നെ​ടു​ന്പ​ന മു​ട്ട​യ്ക്കാ​വ് മു​ബീ​ന മ​ൻ​സി​ലി​ൽ സെ​യ്ദ​ല​വി (21) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ആ​റ് വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യോ​ടാ​ണ് ഇ​യാ​ൾ ലൈം​ഗീ​ക അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞ​തി​ൽ നി​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.