ഭാ​ര്യ​യെ തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Wednesday, December 1, 2021 11:16 PM IST
കൊ​ല്ലം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വോ​ള​മാ​നൂ​ർ പു​ലി​ക്കു​ഴി വ​ട​ക്കെ​ഇ​ൻ​ഡ്യ എ​ന്ന സ്ഥ​ല​ത്ത് അ​ഖി​ല ഭ​വ​ന​ത്തി​ൽ പ്ര​സാ​ദ്(49) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 30 ന് ​രാ​ത്രി മ​ദ്യ​പി​ച്ച് വ​ന്ന ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി ക​ല​ഹി​ക്കു​ക​യാ​യി​രു​ന്നു. ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് ഓ​ടി വ​ന്ന കു​ട്ടി​ക​ൾ മാ​താ​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ൾ കു​ട്ടി​ക​ളേ​യും ഉ​പ​ദ്ര​വി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മു​റി​യി​ൽ എ​ത്തി അ​വ​ർ കി​ട​ന്ന മെ​ത്ത മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മ​ച്ച​ത് ഭാ​ര്യ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ഇ​വ​രു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് മെ​ത്ത​യി​ലി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള​ള​ലേ​റ്റ ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പൊ​ള​ള​ലേ​റ്റ ഭാ​ര്യ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ച ശേ​ഷം കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ​ർ.​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ അ​നൂ​പ് സി ​നാ​യ​ർ, എ​എ​സ്ഐ മാ​രാ​യ ബി​ജൂ, എ​സ് സി​പി​ഒ മാ​രാ​യ നൗ​ഷാ​ദ്, അ​ജൂ ഫെ​ർ​ണാ​ണ്ട​സ്, സി​പി​ഒ സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.