ക​ര​മ​ണ്ണ്ക​ട​ത്ത്; വി​ല്ലേ​ജ്ഓ​ഫീ​സ​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മെ​ന്ന്
Wednesday, December 1, 2021 11:16 PM IST
കു​ണ്ട​റ: മ​ൺ​റോ​തു​രു​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ര​മ​ണ്ണി​ടു​ന്ന​ത് ത ​ട​യാ​ൻ ശ്ര​മി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. മ​ണ്ണ് ക​യ​റ്റി വ​ന്ന ലോ​റി ത​ട്ടി ച്ച്‌ ​അ​പാ​യ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​ദീ​പ് കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പ​ട്ടം​തു​രു​ത്തി​ൽ ക​ര​മ​ണ്ണി​റ​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ത​ട​ഞ്ഞ​ശേ​ഷം മ​ണ്ണി​റ​ക്കി കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ​ലോ​റി വി​ല്ലേ​ജ് ഓ​ഫീ​സ​ർ നി​ന്നി​ട​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സി​ലും മേ​ല​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.