കെ​എ​ച്ച്എ​സ് -പു​റ്റി​ങ്ങ​ൽ റോ​ഡി​ലെ ഓ​ട അ​പ​ക​ട​ത്തി​ൽ
Wednesday, December 1, 2021 10:58 PM IST
പ​ര​വൂ​ർ: കോ​ട്ട​പ്പു​റം ഹൈ​സ്കൂ​ൾ, പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ- പു​റ്റി​ങ്ങ​ൽ ക്ഷേ​ത്രം റോ​ഡി​ലെ ഓ​ട​യു​ടെ സ്ലാ​ബ്‌ ഇ​ള​കി​യ​ത് മൂ​ലം അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഏ​റ്റ​വും തി​ര​ക്കു​ള്ള റോ​ഡും ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി​യാ​ണ് ചാ​ത്ത​ന്നൂ​രി​ലേ​ക്ക് പോ​കു​ന്ന​ത്. വ​ൺ​വേ ട്രാ​ഫി​ക്, കോ​ട​തി, എ​സ്എ​ൻ​വി ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, കോ​ട്ട​പ്പു​റം എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​യും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്. ഗ​താ​ഗ​ത തി​ര​ക്ക്കൂ​ടി​യാ​യ​തി​നാ​ൽ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് യാ​ത്രി​ക​ൻ ഓ​ട​യി​ൽ വീ​ണ് സാ​ര​മാ​യ പ​രി​ക്കോ​ടെ ര​ക്ഷ​പെ​ട്ടു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഓ​ട പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​ത​റി​യാ​തെ വീ​ഴു​ന്നു​ണ്ട്. ഓ​ട​യു​ടെ സ്ലാ​ബ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ മൗ​നം​പാ​ലി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.