വോ​ട്ട​ര്‍​പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​ന്‍ ന​ട​പ​ടി
Wednesday, December 1, 2021 10:57 PM IST
കൊല്ലം: നി​യ​മ​സ​ഭാ, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ര്‍​പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ പ​റ​ഞ്ഞു. വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ഇ​ല​ക്ട​റ​ല്‍ റോ​ള്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ മി​നി ആന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. പ​ട്ടി​ക​യി​ല്‍ പു​തി​യ വോ​ട്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തു​മ്പോ​ഴും നീ​ക്കം ചെ​യ്യു​മ്പോ​ഴും സൂ​ക്ഷ്മ​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ഇ​ല​ക്ട​റ​ല്‍ റോ​ള്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹ​ക​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ക​ര​ട് പ​ട്ടി​ക​യി​ല്‍ ഒ​രേ​കു​ടും​ബ​ത്തി​ലെ വോ​ട്ട​ര്‍​മാ​രു​ടെ പേ​ര് വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​ണു​ന്ന​താ​യി രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. സാ​ങ്കേ​തി​ക​മാ​യി സം​ഭ​വി​ച്ച ഈ ​അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് പു​തു​താ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ​യും തീ​ര്‍​പ്പാ​ക്കി​യ​വ​യു​ടെ​യും വി​വ​രം ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ന​വം​ബ​ര്‍ എ​ട്ടി​ന് ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.