അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, December 1, 2021 10:57 PM IST
കൊല്ലം: ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പി.​എംഇ​ജിപി, ‘​എ​ന്‍റെ ഗ്രാ​മം' എ​ന്നീ പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം ഉ​ത്പാ​ദ​ന/​സേ​വ​ന വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യും പി.​എം.​ഇജി​പി പ​ദ്ധ​തി​യി​ലൂ​ടെ 25 ല​ക്ഷം രൂ​പ വ​രെ​യും മു​ത​ല്‍​മു​ട​ക്ക് വ​രു​ന്ന വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. ബാ​ങ്ക് വാ​യ്പ​ക്ക് ആ​നു​പാ​തി​ക​മാ​യി 25 ശ​ത​മാ​നം മു​ത​ല്‍ 45 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യും 0474 - 2743587 ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.