മാലിന്യത്താൽ നിറഞ്ഞ് വാ​ടി ലേ​ല​ഹാ​ൾ പരിസരം
Wednesday, December 1, 2021 10:57 PM IST
കൊ​ല്ലം: തു​റ​മു​ഖ​വും തീ​ര​വും മാ​ലി​ന്യം​കൊ​ണ്ട് മൂ​ട​പ്പെ​ട്ട​നി​ല​യി​ലാ​യി. തീ​ര​ദേ​ശ​വാ​സി​ക​ളും പു​റ​ത്തു​നി​ന്നെ​ത്തു​ന്ന​വ​രും വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​റ​ഞ്ഞ് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യി​ലാ​ണ് തീ​ര​പ്ര​ദേ​ശം.​

ചെ​റു​വ​ള്ള​ങ്ങ​ൾ​മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​രു​ന്ന വാ​ടി ലേ​ലഹാ​ളി​ന് സ​മീ​പ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി​കി​ട​ക്കു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും പു​ല​ർ​ച്ചെ മ​ത്സ്യം വാ​ങ്ങാ​ൻ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തെ​ന്നാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും കൂ​ടു​ത​ലാ​ണ്.​ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ കൂ​ടു​ത​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ്.

മ​ഴ​പെ​യ്താ​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ട​ലി​ലേ​ക്ക് ഒ​ഴു​കു​ക​യും പ്ലാ​സ്റ്റി​ക് തീ​ര​ത്ത് അ​ടി​യു​ക​യും ചെ​യ്യു​ന്നു. ക​ട​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന​താ​യി വ​ള്ള​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

മി​ക്ക​പ്പോ​ഴും വ​ല​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്നു. തു​റ​മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.