പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​ർ​ക്ക് കൂ​ട്ട​സ്ഥ​ലം മാ​റ്റം
Tuesday, November 30, 2021 11:09 PM IST
ചാ​ത്ത​ന്നൂ​ർ: പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സുകാ​ർ​ക്ക് കു​ട്ട​സ്ഥ​ലം മാ​റ്റം.​വ​നി​ത സി ​പി ഒ ​ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്.​ ഇ​തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി ലേ​യ്ക്കും മാ​റ്റി​യി​ട്ടു​ണ്ട്.
പോ​ലീ​സ്ക​സ്റ്റ​ഡി​യി​ൽ നി​ന്നും ഫോ​ൺ കാ​ണാ​താ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ട​സ്ഥ​ലം മാ​റ്റം. പി. ഹ​ണ്ട് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി സൈ​ബ​ർ സെ​ൽ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഫോ​ൺ ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെതി​രെ കേ​സെടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചി​രു​ന്നു.
ഈ ​യു​വാ​വി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഫോ​ൺ സൂ​ക്ഷി​ക്കാ​നാ​യി വ​നി​താ സി ​പി ഒ ​യെ ഏ​ല്പി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഫോ​ൺ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കുന്ന​തി​ന് അ​നു​മ​തി തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ജീ​വ​ന​ക്കാ​രാ​ണ് പി​ടി​ച്ചെ​ടു​ത്ത വി​ല കൂ​ടി​യ ഫോ​ണി​ന് പ​ക​രം വി​ല കു​റ​ഞ്ഞ ഫോ​ണാ​ണ് ഹാ​ജ​രാ​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ഫോ​ൺ കാ​ണാ​താ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചാ​ത്ത​ന്നൂ​ർ എ ​സി പി ​ബി.​ഗോ​പ​കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ല്കി. ​ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ആ​രോ​പ​ണ വി​ധേ​യ​യാ​യ വ​നി​താ സി ​പി ഒ ​യെ അ​ഞ്ചാ​ലും​മൂ​ട്ടി​ലേ​ക്കും ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്യ​ജി​ല്ല​യി​ലേ​ക്കുമാ​ണ് മാ​റ്റി​യ​ത്.