വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം;​ വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ഭീ​തി ഒ​ഴി​യു​ന്നി​ല്ല
Tuesday, November 30, 2021 11:09 PM IST
പ​ത്ത​നാ​പു​രം:​ കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും മ​യി​ലും മ്ലാ​വും മാ​ത്ര​മ​ല്ല ക​ടു​വ​യും പു​ലി​യും മേ​യുന്ന വ​നാ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള​ത്.​ ക​ടു​വ അ​ല​റി​യാ​ല്‍ കാ​ട് വ​ള​രു​മെ​ന്നാ​ണ്;​ എ​ന്നാ​ല്‍ ക​ടു​വ​യു​ടെ അ​ല​ര്‍​ച്ച ഉ​റ​ക്കം കെ​ടു​ത്തു​ന്ന രാ​ത്രി​ക​ളാ​ണ് മ​ല​യോ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. ​രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ ആ​ന​യും ക​ടു​വ​യും പു​ലി​യും പ​ന്നി​യും കു​ര​ങ്ങു​മെ​ല്ലാം വി​ഹ​രി​ക്കു​ന്ന അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ള്‍ എ​ന്നും ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്.
​പ​ത്ത​നാ​പു​രം പാ​ടം മു​ത​ല്‍ അ​ച്ച​ന്‍​കോ​വി​ല്‍ തു​റ വ​രെ പ​തി​ന​ഞ്ചോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്ള​ത്.​ ഇ​വി​ട​ങ്ങ​ളി​ല്‍ ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.​
ഇ​തി​ന് പു​റ​മെ പു​ന്ന​ല, ക​ട​ശ്ശേ​രി, പാ​ടം, വാ​ഴ​ത്തോ​പ്പ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട വ​ന​പ്ര​ദേ​ശ​വു​മു​ണ്ട്.​ ഇ​തി​ല്‍ പൂ​ങ്കു​ള​ഞ്ഞി, മാ​ങ്കോ​ട്, പാ​ടം, കോ​ട്ട​ക്ക​യം, ക​ടു​വാ​മൂ​ല, കൈ​ത​ക്കെ​ട്ട്, ക​റ​വൂ​ര്‍, കു​മ​രം​കു​ടി, ത​ട്ടാ​ക്കു​ടി, ഇ​രു​ട്ടീ​റ, ക​ട​ശേരി, പേ​ഴും​മൂ​ട്, എ​ല​പ്പ​കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഉ​ണ്ടാ​കു​ന്നു.
​ജ​ന​വാ​സ​മേ​ഖ​ല​യാ​യ പാ​ടം ക​ടു​വാ​മൂ​ല​യി​ലും ഇ​രു​ട്ടു​ത​റ​യി​ലും ഉ​റ​ക്കം പോ​ലു​മി​ല്ലാ​തെ കാ​വ​ലി​രി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​ണ് രാ​ത്രി​യാ​യാ​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ക.​പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ഏ​തെ​ങ്കി​ലു​മൊ​രു പൊ​തു​വാ​യ സ്ഥ​ല​ത്ത് ഒ​ത്തു​കൂ​ടും.​സ​ന്ധ്യ​യാ​യി ക​ഴി​ഞ്ഞാ​ല്‍ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ തീകൂട്ടി കാ​വ​ലി​രി​ക്കും.
പ​ത്ത​നാ​പു​രം റേ​ഞ്ച് ഓ​ഫീ​സ് പ​രി​ധി​യി​ലെ ഗ്രാ​മ​നി​വാ​സി​ക​ളാ​ണ് ഭീ​തി​യോ​ടെ ദി​വ​സ​ങ്ങ​ള്‍ ത​ള്ളി നീ​ക്കു​ന്ന​ത്.​ മാ​മ്പ​ഴ​ത്ത​റ​യി​ല്‍ സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​യാ​യ സു​ഗ​ത​നെ കാ​ട്ടാ​ന ച​വി​ട്ടി​കൊ​ന്ന​തും കോ​ന്നി​യി​ല്‍ ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​ര​ന്‍ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​തും വെ​ള്ളം​തെ​റ്റി ആ​ദി​വാ​സി കോ​ള​നി​യി​ലെ ക​മ​ല​ന്‍ സ്വാ​മി എ​ന്ന വ​യോ​ധി​ക​നെ കാ​ട്ടാ​ന കൊ​ന്ന​തു​മെ​ല്ലാം ഞെ​ട്ട​ലോ​ടെ​യാ​ണ് മ​ല​യോ​ര​വാ​സി​ക​ള്‍ ഓ​ര്‍​ക്കു​ന്ന​ത്.
പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​മ​രം​കു​ടി എ​സ്എ​ഫ്സി​കെ തോ​ട്ട​ത്തി​ലെ ക​ടു​വ​യെ ക​ണ്ട​തും ഒ​ന്ന​ര​വ​ര്‍​ഷം മു​ന്പാ​ണ്. തൊ​ഴി​ലാ​ളി​യാ​യ ര​മ്യാ​ദേ​വീ, മോ​ഹ​ന​ന​ന്‍ എ​ന്നി​വ​രാ​ണ് ക​ടു​വ​യെ നേ​രി​ൽ ക​ണ്ട​ത്. ​തൊ​ട്ടു​മു​ന്നി​ൽ ഇ​രു​പ​ത് മീ​റ്റ​ർ അ​ക​ലെ​യാ​യി ക​ടു​വ​യെ ക​ണ്ട ര​മ്യ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ​ത്.​
ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം തോ​ട്ട​ത്തി​ലെ കാ​ടു​ക​ൾ നീ​ക്കം ചെ​യ്യാ​നെ​ത്തി​യ​വ​ർ സ​മീ​പ​ത്താ​യി ക​ടു​വ​യു​ടെ അ​ല​ർ​ച്ച കേ​ൾ​ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.​ തു​ട​ര്‍​ന്ന് സ​മീ​പ​പ്ര​ദേശ​മാ​യ ഊ​റ്റു​കു​ഴി​യി​ൽ ക​ന്നു​കാ​ലി​ക​ളെ​യും ക​ടു​വ അ​ക്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​.
വ​നം വ​കു​പ്പി​ന്‍റെ വി​ദ​ഗ്ധ​സം​ഘം ആ​ന​പ്പാ​റ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ മു​ന്നി​ല്‍ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​വ​രും കു​റ​വ​ല്ല.​ച​തു​പ്പി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ഴു​പ​തു​കാ​രി​യാ​യ ഐ​ഷാ ബീ​വി, പൂ​ങ്കു​ള​ഞ്ഞി ബി​ന്ദു​മ​ന്ദി​ര​ത്തി​ല്‍ ഇ ​എ​സ്‌ ബി​ജു​മോ​ന്‍ എ​ന്നി​വ​രെ പ​ന്നി കു​ത്തി​വീ​ഴ്ത്തി​യി​രു​ന്നു.​
പി​റ​വ​ന്തൂ​ര്‍ ചെ​റു​ക​ട​വ് സ്വ​ദേ​ശി​നി​ക​ളാ​യ ഭാ​ര​തി, ഷി​ബു, ബി​നു, പാ​ടം ക​ടു​വാ​മൂ​ല ഷൈ​നി ഭ​വ​നി​ല്‍ ശ്യാ​മ​ള, നെ​ല്ലി​മു​രു​പ്പി​ല്‍ കൊ​ച്ചു​രാ​മ​ന്‍ എ​ന്നി​വ​ര്‍​ക്ക് നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.​ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​വി​ടെ ര​ണ്ട് ത​വ​ണ​യാ​ണ് പാ​ട​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്.
വ​നാ​തി​ര്‍​ത്തി​യി​ലെ ക​ടു​വാ​മൂ​ല ,ഇ​രു​ട്ടു​ത​റ, കൈ​ത​കെ​ട്ട്, ഇ​രു​ട്ടീ​റ, ക​ട​ശേ​രി തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ല്‍ പു​ലി​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​മു​കും​ചേ​രി, പാ​തി​രി​യ്ക്ക​ല്‍, പ​ട്ടാ​ഴി, പ​ന്ത​പ്ലാ​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. ​കൃ​ഷി ചെ​യ്താ​ല്‍ ഫ​ല​മി​ല്ലാ​തെ​യാ​യ​തോ​ടെ പ​ല​രും കാ​ര്‍​ഷി​ക വൃ​ത്തി​യോ​ടു​പോ​ലും വി​ട​പ​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.​
മ​ര​ച്ചീ​നി​യും ചേ​ന​യും ചേ​മ്പും വാ​ഴ​യും മാ​ത്ര​മ​ല്ല റ​ബ​ര്‍ കൃ​ഷി പോ​ലും ഇ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ ഇ​വ​യു​ടെ ശ​ല്യ​മാ​ണ്.​ പ​ട്ടാ​ഴി, പ​ന്ത​പ്ലാ​വ് മേ​ഖ​ല​ക​ളി​ല്‍ ഏ​റെ ഭീ​തി പ​ര​ത്തു​ന്ന കു​ര​ങ്ങു​ക​ള്‍ വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ വ​രെ ക​ട​ന്ന് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വ​രെ ന​ശി​പ്പി​ക്കു​ന്നു​ണ്ട്.​തേ​ങ്ങ പോ​യി​ട്ട് ക​രി​ക്കു​ക​ള്‍ പോ​ലും കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.​ വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ല്‍ നാ​ശം വ​രു​ന്ന കൃ​ഷി​യ്ക്ക് കൃ​ഷി​നാ​ശ​ത്തി​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​റി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.