അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ൽ; ചാ​ത്ത​ന്നൂ​രി​ൽ ഗ്രൂ​പ്പ് ത​ല ച​ർ​ച്ച ന​ട​ത്തി
Tuesday, November 30, 2021 11:09 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡ്, സി​വി​ൽ സ്റ്റേ​ഷ​ൻ, വാ​ർ​ഡ്ത​ല ജ​ന​കീ​യ സ​മി​തി ഒ​ന്നാം ഫോ​ക്ക​സ് ഗ്രൂ​പ്പു​ത​ല ച​ർ​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ദി​ജു. ഉ​ദ്ഘാ​ട​നം ചെ​യ്തു.
റി​സോ​ഴ്സ് പേ​ഴ്സ​ൺ ചാ​ത്ത​ന്നൂ​ർ വി​ജ​യ​നാ​ഥ് ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് നോ​തൃ​ത്വം ന​ൽ​കി. 12-ാം വാ​ർ​ഡ് അം​ഗം ആ​ർ.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത്ത​ല വാ​ർ​ഡ് എ​ന്യൂ​മ​റേ​റ്റ​റ മാ​ർ​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം ഇ​ന്ന് 10 മു​ത​ൽ 5 വ​രെ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന​വ​രാ​ണ് വാ​ർ​ഡ്ത​ല എ​ന്യൂ​മ​റേ​റ്റ​ർ ടീ​മി​ലു​ള്ള​ത്.