വാ​ർ​ഷി​ക​വും ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, November 30, 2021 10:59 PM IST
ച​വ​റ: പ​ന്മ​ന കാ​വ​യ്യ​ത്ത് പു​ള്ളു​വ മൂ​ല കു​ടും​ബ ട്ര​സ്റ്റ് ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ പൂ​ജ​ക​ളും ആ​ദ​ര​വും ന​ട​ത്തി.
പൂ​ജ​യും കാ​വി​ല്‍ നൂ​റും പാ​ലും ഇ​തോ​ടൊ​പ്പം ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ച​വ​റ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ഏ​പ്പെ​ടു​ത്തി​യ അ​നു​ഷ്ഠാ​ന ക​ലാ​ര​ത്‌​ന അ​വാ​ര്‍​ഡ് മു​തി​ർ​ന്ന പു​ള്ളു​വ​ൻ പാ​ട്ട് ക​ലാ​കാ​രി കെ. ​ല​ക്ഷ്മി കു​ട്ടി​യ്ക്ക് ച​വ​റ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ൻ ന​ൽ​കി ആ​ദ​രി​ച്ചു.
കാ​ര്‍​ഷി​ക സം​സ്‌​കൃ​തി വ​ള​ര്‍​ത്തു​ന്നി​തി​നാ​യി സ​മൃ​ദ്ധി പ​ദ്ധ​തി​യി​ല്‍ പ​ച്ച​ക്ക​റി വി​ത്തും വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണം പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഷെ​മി നി​ര്‍​വ​ഹി​ച്ചു. ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍ ചെ​യ്തു.
പ​രീ​ക്ഷ​ക​ളി​ല്‍ മി​കി​ച്ച വി​ജ​യം നേ​ടി​യ ട്ര​സ്റ്റം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് വി​നോ​ദ് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജെ. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി വി. ​ബാ​ഹു​ലേ​യ​ൻ, സെ​ക്ര​ട്ട​റി ജി.​എ​സ് ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ന്ന​ദാ​നം, താ​ല​പ്പൊ​ലി എ​ന്നി​വ​യും ന​ട​ന്നു.