കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു
Monday, November 29, 2021 10:40 PM IST
പു​ന​ലൂ​ർ: മ​ഴ ക​ന​ത്ത​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ മി​ക്ക​തും ത​ക​ർ​ന്നു.​ ഓ​ട​ക​ളി​ല്ലാ​ത്ത​തു​മൂ​ല​വും റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ന്നു​മാ​ണ് റോ​ഡു​ക​ൾ ത​ക​രു​ന്ന​ത്. റോ​ഡി​ൽ പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​തു മൂ​ലം റോ​ഡു​ക​ൾ പ​ല​തും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തെ​യാ​യി. ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും ഇ​ത്ത​രം റോ​ഡു​ക​ളി​ലൂ​ടെ ഓ​ടാ​ൻ മ​ടി​യ്ക്കു​ക​യാ​ണ്. നെ​ല്ലി​പ്പ​ള്ളി - വി​ള​ക്കു വെ​ട്ടം, തൊ​ളി​ക്കോ​ട്- മ​ണി​യാ​ർ, മു​ക്ക​ട​വ്-​വ​ന്മ​ള, മു​ക്ക​ട​വ്- എ​ലി​ക്കാ​ട്ടൂ​ർ റോ​ഡു​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം ത​ക​ർ​ച്ച നേ​രി​ടു​ന്ന​ത്. ഈ ​റോ​ഡു​ക​ളി​ലൊ​ന്നും ഓ​ട​ക​ളി​ല്ലെ​ന്ന​താ​ണ് ത​ക​ർ​ച്ച​യു​ടെ ആ​ഘാ​തം വ​ർ​ധി​പ്പി​യ്ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ റോ​ഡി​ൽ ത​ന്നെ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​റു​ണ്ട്. അ​ങ്ങ​നെ റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡു​നി​ർ​മ്മാ​ണ​വും റോ​ഡു ത​ക​രാ​നി​ട​യാ​ക്കു​ന്നു.
ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ കൃ​ത്യ​മാ​യി ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. പു​ന​ലൂ​ർ എം.​എ​ൽ.​എ റോ​ഡും ത​ക​ർ​ച്ച​യി​ലാ​ണ് ക​ഴി​ഞ്ഞ മ​ഴ​യി​ൽ റോ​ഡി​ന് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി.​റോ​ഡി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത​വും നി​ല​ച്ചി​രു​ന്നു.