ചാ​യം പ​ദ്ധ​തി​യി​ലെ ആ​ദ്യ ആം​ഗ​ൻ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 29, 2021 10:38 PM IST
ക​ല്ലു​വാ​തു​ക്ക​ൽ: ചാ​യം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ജി​ല്ല​യി​ലെ ആ​ദ്യ ആം​ഗ​ൻ​വാ​ടി ക​ല്ലു​വാ​തു​ക്ക​ലി​ലെ ഇ​ളം​കു​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​വും പ​രി​സ​ര​വും പ​ഠ​ന​നോ​പാ​ധി​യാ​ക്കി മാ​റ്റു​ന്ന​താ​ണ് ചാ​യം പ​ദ്ധ​തി

സം​സ്ഥാ​ന​ത്തെ 258 ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ടു​ക​ളി​ൽ നി​ന്ന് ഒ​രു ആം​ഗ​ൻ​വാ​ടി വീ​തം ശി​ശു​സൗ​ഹൃ​ദ ശി​ശു​പോ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്കി മാ​റ്റു​ന്ന​തി​നാ​യി ചി​ത്ര​ങ്ങ​ൾ, ജ്യാ​മീ​തീ​യ​രൂ​പ​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ, അ​ക്ഷ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ബു​ദ്ധി​വി​കാ​സം സാ​ധ്യ​മാ​ക്കു​ന്ന വ​ർ​ണ​വൈ​വി​ധ്യം കൊ​ണ്ടും ക​ളി​ഉ​പ​ക​ര​ണ​ങ്ങ​ൾ, മ്യൂ​സി​ക് സി​സ്റ്റം, ആ​ക​ർ​ഷ​ക​മാ​യ ഫ​ർ​ണി​ച്ച​ർ, ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ഔ​ട്ട്ഡോ​ർ, ഇ​ൻ​ഡോ​ർ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​വും ചു​റ്റു​മ​തി​ലും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു ആ​ക​ർ​ഷ​ക​മാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്കു സ്വ​യം​പ​ഠ​ന​ത്തി​ന്‍റെ അ​നു​ഭൂ​തി സൃ​ഷ്ടി​ച്ചു ന​ൽ​കു​ന്ന​തി​നും കു​ഞ്ഞു​ങ്ങ​ളു​ടെ ബു​ദ്ധി​വി​ക​സ​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ഈ ​പ​ദ്ധ​തി വി​ഭ​വ​നം ചെ​യ്യു​ന്നു.

ഇ​ളം​കു​ളം 85-ാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ദാ​ന​ന്ദ​ൻ പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ത്തി​ക്ക​ര സി​ഡി​പി​ഒ എ​ൽ. ര​ഞ്ജി​നി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ആ​ശ ടീ​ച്ച​ർ, വാ​ർ​ഡ് മെ​മ്പ​ർ ഹ​രീ​ഷ്, , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ജ​നി രാ​ജ​ൻ, ര​ജി​ത​കു​മാ​രി, പ്ര​മീ​ള, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സ​രോ​ജം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.