യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്ന്
Monday, November 29, 2021 10:38 PM IST
കു​ണ്ട​റ: യു​ഡി​എ​ഫ് പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ 10ന് ​പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും
എ​ൽ ഡി ​എ​ഫ് ഭ​രി​ക്കു​ന്ന പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന നി​യ​മ​ന​ങ്ങ​ളി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​ത ന​യ​ങ്ങ​ളും ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ലു​ള്ള വി​വേ​ച​ന​ങ്ങ​ളും അ​ഴി​മ​തി​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്.
ചെ​റു​മൂ​ട് ച​ന്ത മൈ​താ​നി​യി​ൽ നി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​എം ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​നി​സാ​മു​ദീ​ൻ, വി. ​നൗ​ഫ​ൽ, പ്ര​സ​ന്ന പ​യ​സ്, എ​സ്. സു​നി​ൽ​കു​മാ​ർ, പോ​ൾ​സേ​വ്യ​ർ, ആ​ർ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.