മും​ബൈ ഭീ​ക​രാ​ക്ര​മ​ണം; ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, November 28, 2021 11:39 PM IST
പു​ന​ലൂ​ർ: പ​തി​മൂ​ന്ന് വ​ർ​ഷ​ത്തെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​രാ​ടി ജീ​വ​ൻ ന​ൽ​കി​യ ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളു​ടെ സ്മ​ര​ണ​ക​ളു​മാ​യി ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 14 ജി​ല്ല​ക​ളു​ടെ​യും സൈ​നി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​നി​ക​രു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി ആ​യ എ​ക്സാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു പോ​യ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ ക്വ​യി​ലോ​ൺ മ​ല്ലു സോ​ൾ​ജി​യേ​ഴ്സ് കു​ടും​ബ​സം​ഗ​മം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ്വീ​ക​ര​ണം ന​ൽ​കി.
പ​ത്ത​നം​തി​ട്ട​യി​ലെ ഏ​നാ​ത്ത് നി​ന്നും വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്വ​യി​ലോ​ൺ മ​ല്ലു സോ​ൾ​ജി​യേ​ഴ്സ് കു​ടും​ബാം​ഗ​മാ​യ ക്യാ​പ്ട​ൻ സ​തീ​ശ​ൻ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​ര​ശ്മി ബൈ​ക്കു റാ​ലി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. കാ​ർ​ഗി​ൽ ഹീ​റോ എ​ൻ.​കെ.​ഗ​ണേ​ശ​ൻ പി​ള്ള​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് സ്വീ​ക​ര​ണം കു​ണ്ട​റ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. കു​ണ്ട​റ എം​എ​ൽ​എ പി.​സി വി​ഷ്ണു​നാ​ഥ്, ജ​യ​ൻ, എ​ൻ​സി​സി കേ​ഡ​റ്റ്സ് സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ദീ​പ​ശി​ഖാ പ്ര​യാ​ണം സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി കൊ​ല്ല​ത്ത് എ​ത്തി. കൊ​ല്ലം ഫാ​ത്തി​മാ മാ​താ കോ​ളേ​ജി​ൽ സ്വീ​ക​ര​ണ​വും ന​ൽ​കി. കോ​ളേ​ജ് അ​ധി​കൃ​ത​രു​ടെ​യും കൊ​ല്ലം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ, സി​നി​മ താ​രം മീ​നാ​ക്ഷി, സെ​ൽ​ഫ് എം​പ്ലോ​യ്ഡ് വു​മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, എ​ൻ​സി​സി കേ​ഡ​റ്റ്സ്, സി​വി​ൽ ഡി​ഫെ​ൻ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കൊ​ല്ല​ത്തു​നി​ന്ന് ക​രി​ക്കോ​ട്, മേ​വ​റം വ​ഴി കൊ​ട്ടി​യ​ത്ത് എ​ത്തി​ച്ചേ​ർ​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് പൗ​ര​സ​മി​തി​യും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നു സ്വീ​ക​ണ​ങ്ങ​ൾ ന​ൽ​കി. ക​ട​മ്പാ​ട്ട് കോ​ണ​ത്ത് ലെ​ഫ്റ്റ് ജ​ന​റ​ൽ വൈ ​സി ത​ര​ക​ൻ, ദീ​പ​ശി​ഖ തി​രു​വ​ന​ന്ത​പു​ര​ത്തെ സൈ​നി​ക കൂ​ട്ടാ​യ്മ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.