ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്ര​മ​ക്കേ​ട്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Sunday, November 28, 2021 11:06 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ വ്യ​ക്തി​ഗ​ത ആ​നു​കു​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ എ​ന്നാ​ണ് പ​രാ​തി. 2010 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ന്ന​താ​യി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മു​ൻ അം​ഗം മൈ​ല​ക്കാ​ട് സു​നി​ൽ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ൽ നി​ന്നും ല​ഭി​ച്ച മ​റു​പ​ടി​ക​ളി​ൽ നി​ന്നും ക്ര​മ​ക്കേ​ട് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി കൊ​ടു​ത്ത​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു.
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷീ​ര വി​ക​സ​ന വ​കു​പ്പു മു​ഖേ​ന 2016-17 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കാ​ലി​തൊ​ഴു​ത്ത് നി​ർ​മാ​ണ​ത്തി​നാ​യി 50000 രു​പ അ​നു​വ​ദി​ച്ച ചി​റ​ക്ക​ര ഇ​ട​വ​ട്ടം വാ​ർ​ഡി​ലെ ഗു​ണ​ഭോ​ക്താ​വി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വീ​ണ്ടും തു​ക അ​നു​വ​ദി​ച്ചു. ഇ​തേ പ​ദ്ധ​തി​യ്ക്ക് തൊ​ട്ട​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 128430 രൂ​പ അ​നു​വ​ദി​ച്ചു.
2016-17 വ​ർ​ഷ​ത്തി​ൽ ബാ​ങ്ക് വാ​യ്പ എ​ടു​ത്ത് കാ​ലി​തൊ​ഴു​ത്ത് നി​ർ​മി​ച്ച വ്യ​ക്തി​യ്ക്ക്, ആ ​തൊ​ഴു​ത്തി​ന് ത​ന്നെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്ന് 401997 രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. 2012 -13 സാ​മ്പ​ത്തി​ക വ​ർ​ഷം ചെ​ട്ടി​യാം​വി​ള കോ​ള​നി​യി​ലു​ള്ള വ്യ​ക്തി​യ്ക്ക് ഐ​എ​വൈ പ​ദ്ധ​തി​യി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ര​ണ്ട് ല​ക്ഷം രു​പ അ​നു​വ​ദി​ച്ച​താ​യി രേ​ഖ​ക​ളി​ലു​ണ്ടെ​ങ്കി​ലും ഈ ​വ്യ​ക്തി​ക്ക് വി​ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു പ​രാ​തി. ഈ​യാ​ളെ പി​ന്നീ​ട് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ലും വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും ന​ട​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.