ലോ​ക പ​രി​ച​യ​മു​ള്ള ത​ല​മു​റ വ​ള​ർ​ന്നു വ​ര​ണം: മ​ന്ത്രി കെ.എൻ ബാ​ല​ഗോ​പാ​ൽ
Sunday, November 28, 2021 11:05 PM IST
കൊ​ല്ലം: ലോ​ക പ​രി​ച​യ​മു​ള്ള ത​ല​മു​റ​യു​ടെ ശാ​സ്ത്രീ​യ ബോ​ധ​ത്തി​ലൂ​ടെ ആ​ണ് ഇ​നി സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് എ​ന്ന് മ​ന്ത്രി കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ.

ക​ള​പ്പി​ല സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ടം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. അ​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് മ​ഹാ​മാ​രി​ക​ൾ ചെ​റു​ത്തു നി​ൽ​ക്കാ​നു​ള്ള ക​ഴി​വും. ഈ ​ര​ണ്ടു കാ​ര്യ​ത്തി​ലും ശാ​സ്ത്രീ​യ അ​റി​വ് ത​ന്നെ​യാ​ണ് നി​ർ​ണാ​യ​കം. ചെ​റു ക്ലാ​സു​മു​ത​ൽ ഇ​ങ്ങ​നെ അ​റി​വ് നേ​ടി വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​ക​ൾ ഇ​നി​യു​ള്ള കാ​ല​ത്ത് അ​നി​വാ​ര്യ​വു​മാ​ണ്.

മ​ൾ​ട്ടി​മീ​ഡി​യ പ​ഠ​ന​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ കു​ട്ടി​ക​ൾ​ക്ക് ആ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​നേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഹെ​ഡ്മാ​സ്റ്റ​ർ കെ. ​എ​ൻ. മ​ധു​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജ​യ​ശ്രീ വാ​സു​ദേ​വ​ൻ, കെ. ​ര​മ​ണി, കെ. ​സോ​മ​ശേ​ഖ​ര​ൻ, എം. ​ബി. പ്ര​കാ​ശ്, ഷീ​ബ സ​ന്തോ​ഷ്, അ​നി​ൽ മാ​ല​യി​ൽ, ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ, ഷൈ​ല സ​ലിം ലാ​ൽ, ആ​ർ. മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.