യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത മ​ധ്യ​വ​യ​സ്ക​ൻ പിടിയിൽ
Sunday, November 28, 2021 11:05 PM IST
കൊ​ല്ലം: യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യ മ​ധ്യ​വ​യ​സ്ക​നെ പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പൂ​ത​ക്കു​ളം ഇ​ട​യാ​ടി തോ​ണി​പ്പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മ​ണി​ക​ണ്ഠ​ൻ (50) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 26 ന് ​സ​മീ​പ​വാ​സി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ളെ ക​ണ്ട് യു​വ​തി ഭ​യ​ന്ന് അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് ര​ക്ഷ​പെ​ട്ടു. ഇ​യാ​ൾ പി​ൻ​തു​ട​ർ​ന്ന് യു​വ​തി​യെ ക​ട​ന്ന് പി​ടി​ക്കു​ക​യും എ​തി​ർ​ത്ത​പ്പോ​ൾ യു​വ​തി​യെ ത​ള്ളി ത​റ​യി​ലി​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​യ​യും ചെ​യ്തു.
യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ര​വൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​ത്ത​ന്നൂ​ർ ഏ​സി​പി ബി ​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ ​നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ നി​തി​ൻ ന​ള​ൻ, വി​നോ​ദ് സി​പി​ഒ സാ​യി​റാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.