പ​താ​ക ജാ​ഥ​യ്ക്ക് ജി​ല്ല​യി​ൽ ഇ​ന്ന് സ്വീ​ക​ര​ണം
Sunday, November 28, 2021 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര : ഡി​സം​ബ​ർ 2 , 3, 4 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന എ ​ഐ വൈ ​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ത്തി​ച്ചേ​രു​ന്ന പ​താ​ക​ജാ​ഥ​യെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ പ​താ​ക​ജാ​ഥ​യെ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ നി​ല​മേ​ലി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി സ്വീ​ക​രി​ക്കും. പു​ന​ലൂ​ർ, അ​ഞ്ച​ൽ, ച​ട​യ​മം​ഗ​ലം, ക​ട​യ്ക്ക​ൽ, ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ജാ​ഥ​യെ സ്വീ​ക​രി​ച്ചു കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ത്തി​ക്കും. 11 ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ത്തി​ച്ചേ​രു​ന്ന ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും.
തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര പ്ര​സ് ക്ല​ബ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും ജാ​ഥ പ്ര​യാ​ണം പു​ന​രാ​രം​ഭി​ക്കും. കൊ​ട്ടാ​ര​ക്ക​ര, നെ​ടു​വ​ത്തൂ​ർ, കു​ന്നി​ക്കോ​ട്, പ​ത്ത​നാ​പു​രം, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ലെ ആ​യി​ര​ത്തി​ൽ​പ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ജാ​ഥ​യെ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഏ​നാ​ത്ത് എ​ത്തി​ക്കു​മെ​ന്നും വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സ്വീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ. ​മ​ന്മ​ഥ​ൻ നാ​യ​ർ, എ ​ഐ വൈ ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. വി​നോ​ദ് കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി .​പ്ര​വീ​ൺ, പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​ർ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.