ച​വ​റ​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, November 28, 2021 11:05 PM IST
ച​വ​റ: ക​രി​മ​ണ​ൽ വ്യ​വ​സാ​യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി ച​വ​റ​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം ച​വ​റ ഏ​രി​യാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
നീ​ണ്ട​ക​ര ചീ​ലാ​ന്തി​മു​ക്ക് ജി ​വി​ക്ര​മ​ൻ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ വ്യാ​വ​സാ​യി​ക സാ​ധ്യ​ത​യെ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ച​വ​റ​യെ ഫാ​ക​ട​റി​ക​ളു​ടെ ഒ​രു ഹ​ബ്ബാ​ക്കി മാ​റ്റാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണം.
മ​ത്സ്യ​സ​മ്പ​ത്തി​നേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ദ്രോ​ഹ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ബ്ലൂ ​എ​ക്ക​ണോ​മി ന​യ​ത്തി​ൽ നി​ന്നും കേ​ന്ദ്രം പി​ന്മാ​റു​ക, തൊ​ഴി​ലാ​ളി വി​രു​ദ്ധ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, കെ​എം​എം​എ​ൽ ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്താ​ൽ മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക, കെ ​എം എം​എ​ല്ലി​ലെ ഡി ​സി ഡ​ബ്ലു തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ്ഥി​ര​ത ഉ​റ​പ്പ് വ​രു​ത്തു​ക, ക​രി​മ​ണ​ൽ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക, ച​വ​റ ബി ​ജെ എം ​സ​ർ​ക്കാ​ർ കോ​ളേ​ജി​ൽ കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ക, തേ​വ​ല​ക്ക​ര പി ​എ​ച്ച് സി ​യി​ൽ കി​ട​ത്തി ചി​കി​ത്സ ന​ട​പ്പി​ലാ​ക്കു​ക, തേ​വ​ല​ക്ക​ര ബോ​യി​സ് ആ​ന്‍റ് ഗേ​ൾ​സി​ൽ പ്ല​സ്ടു അ​നു​വ​ദി​ക്കു​ക, ച​വ​റ മേ​ഖ​ല​യെ ടൗ​ൺ​ഷി​പ്പാ​യി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.
ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ട്ടി​ൽ എ​ട്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ പൊ​തു​ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യ്ക്ക് ടി ​മ​നോ​ഹ​ര​നും, സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​നു​ള്ള മ​റു​പ​ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ ​രാ​ജ​ഗോ​പാ​ലും ന​ൽ​കി. ജെ ​അ​നി​ൽ ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ കെ ​ല​തീ​ഷ​ൻ പ്ര​സം​ഗി​ച്ചു.