സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Sunday, November 28, 2021 11:05 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി രം​ഗ​ത്ത്.
ഡി​പ്പോ​സി​റ്റ് തു​ക​യ്ക്ക്മേ​ല്‍ വാ​യ്പ അ​നു​വ​ദി​ക്കാ​വു​ന്ന പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ തു​ക​യ്ക്ക് ഉ​ട​മ അ​റി​യാ​തെ വാ​യ്പ അ​നു​വ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​രെ ബ​ലി​യാ​ടാ​ക്കി ഭ​ര​ണ​സ​മി​തി മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
അ​ടി​ക്ക​ടി ബാ​ങ്കി​ല്‍ ന​ട​ന്നു വ​രു​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും ധൂ​ര്‍​ത്തും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ര്‍​മാ​ന്‍ റോ​യ് ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​കെ. കു​ര്യ​ന്‍, പ്ലാ​വി​ള ഷെ​രീ​ഫ്, ഷ​റ​ഫു​ദീ​ന്‍, പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ പി. ​ആ​ര്‍. സ​ന്തോ​ഷ്കു​മാ​ര്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​ഭി​ലാ​ഷ്കു​മാ​ര്‍, മാ​ധ​വ​ന്‍ പി​ള്ള , ഷാ​ഹു​ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.