ക​ർ​ഷ​ക പോ​രാ​ട്ട വി​ജ​യ​ദി​നം ആ​ച​രി​ച്ചു
Saturday, November 27, 2021 11:23 PM IST
കൊ​ല്ലം: അ​ഹിം​സാ​ത്മ​ക ജ​ന​മു​ന്നേ​റ്റ​ത്തി​ലൂ​ടെ വി​ജ​യം​വ​രി​ച്ച ക​ർ​ഷ​ക സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് സ​മ​ര​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക പോ​രാ​ട്ട വി​ജ​യ​ദി​നം ആ​ച​രി​ച്ചു. വി​ജ​യ​ദി​നം ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള​ള തീ​രു​മാ​നം ജ​നാ​ധി​കാ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ, നി​സഹ​ക​ര​ണ​ത്തി​ന്‍റെ​യും ബ​ഹി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ​യു​മെ​ല്ലാം അ​ക്ര​മ​ര​ഹി​ത സ​മ​ര ഭാ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട ക​ർ​ഷ​ക സ​മ​രം ജ​നാ​ധി​പ​ത്യ ഇ​ൻ​ഡ്യ​യി​ലെ ച​രി​ത്ര സം​ഭ​വ​മാ​ണ്. താ​ങ്ങ് വി​ല ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​മാ​ക്കാ​നും സ​മ​ര​ത്തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​മു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
സ​ത്യ​ഗ്ര​ഹ സ​മി​തി ക​ണ്‍​വീ​ന​ർ എ. ​ജെ. ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്കു​മാ​ർ, കൃ​ഷ്ണ​പ്ര​സാ​ദ്, കെ. ​കെ. കോ​ശി, വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​റം, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.