മ​ല​മ്പ​നി, മ​ന്തു​രോ​ഗ നി​ര്‍​മാ​ര്‍​ജ​നം ല​ക്ഷ്യ​ത്തി​ലേക്ക്: ഡിഎംഒ
Saturday, November 27, 2021 11:23 PM IST
കൊല്ലം: ​ മ​ല​മ്പ​നി, മ​ന്തു​രോ​ഗം എ​ന്നി​വ നി​ര്‍​മാ​ര്‍​ജ്ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ ല​ക്ഷ്യ​ത്തോ​ട് അ​ടു​ക്കു​ന്നു​വെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍. 2017 ല്‍ 47 ​മ​ലേ​റി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു.
നി​ല​വി​ല്‍ 14 എ​ണ്ണ​മാ​യി ചു​രു​ങ്ങി. 2018 ല്‍ 36, 2019 ​ല്‍ 40, 2020 ല്‍ 17 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​ലേ​റി​യ ബാ​ധി​ത​രു​ടെ ക​ണ​ക്ക്.
2019 മു​ത​ല്‍ ത​ദ്ദേ​ശീ​യ മ​ല​മ്പ​നി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​നി​ര്‍​ണ​യം കൃ​ത്യ​മാ​ക്കി ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ല്‍​കി​യ​താ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​രു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. 2023 ല്‍ ​സ​മ്പൂ​ര്‍​ണ നി​ര്‍​മാ​ര്‍​ജ്ജ​നം സാ​ധ്യ​മാ​ക്കാ​നാ​കും.