ക​രി​ത്തു​റ​യി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ് നാല് പേ​ർ​ക്ക് പ​രി​ക്ക്
Saturday, November 27, 2021 11:23 PM IST
ച​വ​റ: ച​വ​റ ക​രി​ത്തു​റ​യി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​രി​ത്തു​റ ഡി​ക്സ​ൺ നി​വാ​സി​ൽ മേ​രി താ​ങ്ക​ച്ച​ൻ (59), സോ​ണി കോ​ട്ടേ​ജി​ൽ സോ​ണ​സ്‌ (43), കി​ഴ​ക്ക​ട​ത്ത് വി​മ​ല (45), ക​രി​ത്തു​റ സ്വ​ദേ​ശി ബോ​ണി(25)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ​
ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ​പ​ല​ർ​ക്കും കൈ​യ്ക്കും കാ​ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്കു​ള്ള​ത്. പ​രി​ക്കേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ച്ചു.
ഓ​ടി​വ​ന്ന നാ​യ റോ​ഡ​രി​കി​ലും വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന​വ​രെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്. എ​ന്നാ​ൽ മ​റ്റു ചി​ല​ർ​ക്ക് നേ​രെ​യും നാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​വ​ർ പ​രി​ക്കേ​ൽക്കാ​തെ ര​ക്ഷ​പെ​ട്ടു.
ചി​ല വ​ള​ർ​ത്തു നാ​യ്ക​ൾ​ക്കും മ​റ്റു​ചി​ല തെ​രു​വ് നാ​യ്ക്ക​ൾ​ക്കും ക​ടി​യേ​റ്റ​താ​യി പ​റ​യ​പ്പെ​ടു​ന്നു. തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ക​രി​ത്തു​റ, 132, കോ​വി​ൽ​ത്തോ​ട്ടം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​യി​ടെ​യാ​യി നാ​യ്ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​യ്ക്ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ട് ത​ള്ളി​യ​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.
കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്ക് തെ​രു​വ് നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​ർ ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.