വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു
Wednesday, November 24, 2021 11:14 PM IST
വി​ഴി​ഞ്ഞം: ചൊ​വ്വ​ര​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. ച​പ്പാ​ത്ത് പു​ന്ന​ക്കു​ളം റോ​ഡി​ലെ റി​ട്ട. പോ​സ്റ്റു​മാ​ൻ വി​ശ്വ​നാ​ഥ പ​ണി​ക്ക​രു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.
പൂ​ജാ​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 65000 രൂ​പ​യും ക​വ​ർ​ന്ന​താ​യി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​മ്പി​പ്പാ​ര​യു​പ​യോ​ഗി​ച്ച് വീ​ട്ടി​ലെ മു​ൻ​വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വി​ശ്വ​നാ​ഥ പ​ണി​ക്ക​ർ സ​മീ​പ​ത്തു​ള്ള എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ദ്യാ​ല​യി​ലെ ചു​മ​ത​ല നോ​ക്കു​ന്ന​തി​ന് പോ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ മ​ക​ൾ വീ​ട്ടി​ലെ ലൈ​റ്റു​ക​ളി​ട്ട​ശേ​ഷം ഗേ​റ്റ്പൂ​ട്ടി സ്വ​ന്തം വീ​ട്ടി​ലേ​ക്കും പോ​യി.​പി​റ്റേ ദി​വ​സം രാ​വി​ലെ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ തു​റ​ന്ന് പൂ​ട്ട് ഇ​ള​കി കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. വി​ഴി​ഞ്ഞം എ​സ്ഐ. കെ.​എ​ൽ. സ​മ്പ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ,ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു.